10 Life-Changing Habits That Will Transform Your Everyday Routine
നല്ല ശീലങ്ങളാണ് മികച്ച ജീവിതത്തിലേക്കുള്ള വഴികാട്ടി
ജീവിതം മാറ്റാനുള്ള ഏറ്റവും വലിയ രഹസ്യം എന്താണെന്ന് ചോദിച്ചാൽ, ഞാൻ പറയുന്നത് ഒരു വാക്ക് — ശീലങ്ങൾ (Habits). 10 വർഷത്തെ എന്റെ ജീവിത അനുഭവങ്ങളിൽ നിന്ന് ഞാൻ കണ്ടെത്തിയ ഏറ്റവും വലിയ സത്യമാണ് ഇത്. നല്ല ശീലങ്ങൾ → നല്ല വ്യക്തിത്വം → നല്ല ജീവിതം.
ജീവിതത്തിലെ ഓരോ മാറ്റത്തിന്റെയും വേരിൽ ഒരു ചെറിയ നല്ല ശീലം ഉണ്ടാകും. അതുപോലെ, ഓരോ തകർച്ചയ്ക്കും പിന്നിൽ ഒരു ചെറിയ മോശം ശീലം. ഈ ബ്ലോഗിൽ നിങ്ങൾക്കായി ഞാൻ എന്റെ 10 വർഷത്തെ അനുഭവങ്ങളിൽ നിന്ന് നേടിയ ഏറ്റവും ശക്തമായ പഠനങ്ങൾ അവതരിപ്പിക്കുന്നു.
1. ചെറിയ ചുവടുകൾ (Small Steps)
മാറ്റം ഒരുമിച്ചു സംഭവിക്കുന്നതല്ല. മാറ്റം ഒരു പ്രക്രിയയാണ്. ചെറിയ മാറ്റങ്ങളാണ് വലിയ വിജയങ്ങളിലേക്ക് നയിക്കുന്നത്.
Usain Bolt ഒരു അഭിമുഖത്തിൽ പറഞ്ഞത് — "4 സെക്കൻഡ് മെച്ചപ്പെടുത്താൻ എനിക്ക് 4 വർഷം വേണ്ടിവന്നു."
ചെറിയ, ആവശ്യമില്ലെന്ന് തോന്നുന്ന പ്രവർത്തികളാണ് ജീവിതത്തെ മാറ്റുന്നത്. ഒരു ദിവസത്തെ 1% പുരോഗതി, ഒരു വർഷം കഴിഞ്ഞാൽ 37 ഗുണം വളർച്ചയാണ്.
2. ആരോഗ്യം (Health)
Healthy body = Healthy mind ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടങ്ങളെ അതിജീവിച്ചത് എന്റെ ആരോഗ്യ ശീലങ്ങൾ കൊണ്ടാണ്.
നിങ്ങളുടെ ശരീരം നന്നാകുമ്പോൾ, മനസ്സും വ്യക്തതയോടെ പ്രവർത്തിക്കും. അതാണ് വിജയത്തിന്റെ അടിസ്ഥാനവും.
3. ശാസനം (Discipline)
Discipline ആണ് വിജയത്തിന്റെ ഏറ്റവും വലിയ അടിത്തറ. ലോക്ക്ഡൗൺ സമയത്ത് 1.7 വർഷം ഞാൻ പിന്തുടർന്ന ശാസനം എന്റെ ജീവിതത്തെ 100% മാറ്റി.
രാവിലെ കിടപ്പ് കിടക്ക ക്രമപ്പെടുത്തുന്ന ഒരു ചെറിയ ശീലം പോലും നിങ്ങൾ ആകർഷിക്കുന്ന ഊർജ്ജത്തെയും മനോഭാവത്തെയും മാറ്റുന്നു.
Discipline → Consistency → Success
4. നെഗറ്റീവ് ആളുകളിൽ നിന്ന് അകലം (Avoid Naysayers)
നമ്മുടെ ജീവിതത്തെ വിലയിരുത്താനും വിമർശിക്കാനും കാത്തിരിക്കുന്നവർ അധികമാണ്. പക്ഷേ അതൊന്നും നിങ്ങളുടെ ജീവിതത്തെ ബാധിക്കാൻ അനുവദിക്കരുത്.
ലോകത്തെ വിജയിച്ച എല്ലാ ആളുകളും പരാജയങ്ങളിൽ നിന്നാണ് ഉയർന്നത് — ബിസിനസുകാരും, യൂട്യൂബർമാരും, അഭിനേതാക്കളും, കായികതാരങ്ങളും.
ഒരു അത്യന്തം മനോഹരമായ വാക്കുണ്ട്: “തുടക്കം ഒരിക്കലും നിങ്ങൾക്കു വിജയം നൽകില്ല.തുടങ്ങി കഴിഞ്ഞാൽ നിങ്ങൾ എത്താൻ പോകുന്നെ വിജയിത്തിലേക്കായിരിക്കും ”
5. പ്രവർത്തനം (Action)
പലരും തുടങ്ങുന്നതിന് മുമ്പ് എല്ലാം perfect ആകണം എന്ന് കരുതുന്നു. ഞാനും അങ്ങനെ ചിന്തിച്ചവരിൽ ഒരാൾ. അതുകൊണ്ട് ഞാൻ 7 വർഷം നഷ്ടപ്പെടുത്തി.
സാഹചര്യങ്ങളും, പണവുമല്ല നിങ്ങളെ വിജയിപ്പിക്കുന്നത്. ആരംഭം ആണ് വിജയത്തിലേക്കുള്ള ആദ്യ വാതിൽ.
ആരംഭം ഒരിക്കലും perfect ആകില്ല — തുടങ്ങുക മാത്രം.
6. മോശം ശീലങ്ങൾ (Bad Habits)
ഒരു മോശം ശീലം ഒരു വർഷത്തിന് ശേഷം ഒരു മനുഷ്യന്റെ ജീവിതം തകർക്കും. സിഗരറ്റ് അല്ലെങ്കിൽ മദ്യം അന്നേ ഒരാളെ നശിപ്പിക്കില്ല — പക്ഷേ അത് ഒരു വർഷത്തിന് ശേഷം ജീവിതത്തെ തകർക്കും.
ഇന്ന് സോഷ്യൽ മീഡിയ ഒരു മനുഷ്യന്റെ ശ്രദ്ധയും ഭാവിയും 5 സെക്കൻഡിൽ നശിപ്പിക്കുന്നു.
ഇന്റർനെറ്റ് നല്ലതാണ്… ശരിയായി ഉപയോഗിച്ചാൽ മാത്രം.
7. Meditation
Meditation ഒരു ആത്മീയ പ്രക്രിയ മാത്രമല്ല — അത്മാവിനും പ്രപഞ്ചത്തിനുമിടയിലെ ബന്ധമാണ്.
ധ്യാനം ചെയ്യുമ്പോൾ, നിങ്ങളുടെ ശ്രദ്ധ (focus) വർദ്ധിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് നിങ്ങളുടെ energy നീങ്ങുന്നു.
8. പുസ്തകം (Book Reading)
ഇന്ന് വിജയം നേടാൻ ആവശ്യമായ എല്ലാ അറിവും പുസ്തകങ്ങളിലുണ്ട്. എന്നാൽ ആളുകൾ അവരുടെ സമയം ഉപയോഗിക്കുന്നത് ഉപയോഗശൂന്യമായ കാര്യങ്ങളിൽ.
ഒരു പുസ്തകം വായിക്കുന്നത് ഒരു മനുഷ്യന്റെ വർഷങ്ങളുടെ അനുഭവം നേടുന്നതാണ്. അതിനാലാണ് Dr. APJ Abdul Kalam പറഞ്ഞത് — “ഒരു നല്ല പുസ്തകം വായിക്കുന്നത് 100 നല്ല സുഹൃത്തുക്കളുത്തിനു തുല്യം.”
9. പരാജയം (Failure)
പലർക്കും പരാജയം വെറുപ്പ് ആണ്. എന്നാൽ പരാജയം ഇല്ലാത്തവർ ആരുമില്ല. ലോകത്ത് 800 കോടി ആളുകൾ ഉണ്ട്, പക്ഷേ billionaires 2000 പേർ മാത്രം.
ഒരു കാരണമാണ് — അവർ പരാജയത്തെ ഭയപ്പെട്ടില്ല.
ഞാനും പരാജയങ്ങൾ നേരിട്ടു. പക്ഷേ ആ പരാജയങ്ങളാണ് എന്നെ മാറ്റിയത്.
10. കഴിവ് (Skill)
ഇന്ന് ലോകം education-നെക്കാൾ talent-നെ ആണ് വിലയിരുത്തുന്നത്. സ്കൂളിൽ A+ കിട്ടിയാൽ മാത്രം ജീവിതത്തിൽ വിജയം വരില്ല.
നിങ്ങളുടെ കഴിവാണ് നിങ്ങളെ ലോകത്ത് തിരിച്ചറിയുന്നത്. അതിനാൽ skill development ജീവിതത്തിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്.
ഒടുവിലൊരു സന്ദേശം (Summary)
ജീവിതം മറ്റാർക്കും സൃഷ്ടിക്കുന്നത് അല്ല. നിങ്ങളുടെ ജീവിതം നിങ്ങളുടെ ചിന്തകളുടെ ഫലമാണ്.
നല്ലത് ചിന്തിക്കൂ, നല്ല ശീലങ്ങൾ ചേർക്കൂ, നിങ്ങളുടെ ഭാവി അത്ഭുതകരമാകും.
Thank you 🙏

Comments
Post a Comment