Rewriting Your Story: Using the Law of Attraction for Personal Growth

The Secret പുസ്തകവും ലോ ഓഫ് ആട്രാക്ഷനും: ജീവിതം മാറ്റുന്ന യാഥാർത്ഥ്യം

The Secret പുസ്തകവും ലോ ഓഫ് ആട്രാക്ഷനും: ജീവിതം മാറ്റുന്ന യാഥാർത്ഥ്യം

The Secret എന്ന ലോകപ്രസിദ്ധമായ പുസ്തകവും അതിനെ ആധാരമാക്കി പറയപ്പെടുന്ന Law of Attraction എന്ന ആശയവും ജീവിതത്തെ മാറ്റാനാകുന്ന ശക്തിയുള്ള ഒന്നാണെന്ന് അത് വായിച്ചവർക്ക് വളരെ വ്യക്തമാണ്. പക്ഷേ ഇന്ന് പലർക്കും ഈ ആശയം തെറ്റിധാരണകൾ കൊണ്ടും അപൂർണ്ണമായ അറിവുകൊണ്ടും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നില്ല.

Rewriting Your Story Using the Law of Attraction for Personal Growth

The Secret നമ്മോട് പറയുന്നത് വളരെ ലളിതമാണ് — “നീ ആകർഷിക്കപ്പെടുന്നത് നിന്റെ ചിന്തകളെ അടിസ്ഥാനപ്പെടുത്തിയതാണ്.”

പക്ഷേ യാഥാർത്ഥ്യത്തിൽ വിജയിച്ചവർ ലോ ഓഫ് ആട്രാക്ഷൻ മാത്രം ഉപയോഗിച്ചല്ല വിജയിച്ചത്, അവർ കഠിനമായി പണിയെടുത്തവരാണ്.

ലോ ഓഫ് ആട്രാക്ഷൻ എന്താണ്? ശാസ്ത്രമാണോ അല്ലെങ്കിൽ വ്യർത്ഥവിചാരമോ?

ബഹുഭൂരിപക്ഷം ആളുകൾ ലോ ഓഫ് ആട്രാക്ഷനെ “pseudoscience” എന്ന് വിളിക്കുന്നു. അതിന് കാരണം അത് തെറ്റായി മനസ്സിലാക്കുന്നതാണ്.

ലോ ഓഫ് ആട്രാക്ഷൻ ഒരു അത്ഭുതമന്ത്രമല്ല. പകരം അത് മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള മനോഭാവത്തിന്റെ ബന്ധം ആണ്.

ചിന്തിക്കുക — നാം എല്ലാം ഒരേ ഊർജ്ജം പങ്കിടുന്നു. നമ്മുടെ മനസിലാണ് നമ്മുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ആരംഭിക്കുന്നത്.

നമ്മുടെ ചിന്തകൾ നമ്മുടെ പ്രവർത്തനങ്ങളെ മാറ്റുന്നു, പ്രവർത്തനങ്ങൾ ജീവിതത്തെ മാറ്റുന്നു.

മനുഷ്യൻ എങ്ങനെ പ്രപഞ്ചത്തോട് ബന്ധപ്പെടുന്നു?

ലോ ഓഫ് ആട്രാക്ഷൻ മനസ്സിലാക്കാൻ ഒരു പ്രധാന കാര്യമാണ്: മനുഷ്യന്റെ മനോനിലയും വികാരങ്ങളും പ്രപഞ്ചവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.

ഒരു ചെറിയ കുട്ടിയുടെ മനസ്സ് നോക്കൂ — അതിനുള്ളിൽ ദോഷം, ദേഷ്യം , സ്വാർത്ഥത ഒന്നുമില്ല. പൂർണ്ണമായൊരു ശുദ്ധതയും നിരപരാധിത്വവുമാണ്.

അത് തന്നെയാണ് പ്രപഞ്ചം നമ്മിൽ ആഗ്രഹിക്കുന്നത്.

പക്ഷേ ഇന്നത്തെ മനുഷ്യർ എന്താണ് ചെയ്യുന്നത്?

  • മറ്റുള്ളവരുടെ വിജയത്തെ കണ്ടു അസൂയയോടെ ജീവിക്കുന്നു
  • മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി നിന്ദിക്കുന്നു
  • സ്വന്തം ജീവിതത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു
  • നന്മ ചെയ്യാതെ നന്മ പ്രതീക്ഷിക്കുന്നു

ഇങ്ങനെ ജീവിക്കുന്നവർക്ക് പ്രപഞ്ചത്തിന്റെ അനുഗ്രഹം ലഭിക്കുമോ? ലഭിക്കില്ല.

“എനിക്ക് ലോ ഓഫ് ആട്രാക്ഷൻ പ്രാക്ടീസ് ചെയ്തു, ഒന്നും മാറിയില്ല” — ഇതിന്റെ കാരണം?

ഇത് വളരെ ആളുകൾ പറയുന്ന വാക്കാണ്. പക്ഷേ ഇവർ ചെയ്യുന്നതെന്താണെന്ന് നോക്കൂ:

  • ചിന്തകളിൽ നെഗറ്റിവിറ്റി
  • അസൂയ
  • അന്തരീക്ഷത്തിൽ ഭയം
  • പഴയ തെറ്റുകളുടെ ബുദ്ധിമുട്ട്
  • ജീവിതത്തെ കുറ്റപ്പെടുത്തൽ

എന്നിട്ട് പറയുന്നു — “എന്നും ഇത് പ്രവർത്തിക്കുന്നില്ല.”

പ്രപഞ്ചം ഒരു കണ്ണാടി പോലെയാണ്. നാം ഉള്ളിൽ എന്താണോ, അതാണ് പുറത്തേക്ക് പ്രതിഫലിക്കുന്നത്.

നിങ്ങൾ ഉള്ളിൽ വിഷമം, ദേഷ്യം , നിരാശ, നെഗറ്റിവിറ്റി, സ്വാർത്ഥത എല്ലാം നിറച്ച് വെച്ചാൽ പ്രപഞ്ചം നിങ്ങളെ എങ്ങനെ സഹായിക്കും?

ആദ്യ മാറ്റം ഉള്ളിൽ നിന്നാണ് തുടങ്ങേണ്ടത്

ലോ ഓഫ് ആട്രാക്ഷൻ പ്രവർത്തിക്കാൻ ആദ്യം ചെയ്യേണ്ടത്:

  • നമ്മുടെ മനസ്സ് ശുദ്ധമാക്കുക
  • ചിന്തകളെ മാറ്റുക
  • ഹൃദയത്തിൽ നന്മ സ്വീകരിക്കുക
  • സ്വന്തം തെറ്റുകൾ സമ്മതിക്കുക
  • സ്വയം മെച്ചപ്പെടുത്താൻ മനസ്സാക്ഷി തുറക്കുക

നാം ഉള്ളിൽ എത്ര ശുദ്ധമാകുന്നു, അത്രയും വേഗത്തിൽ നന്മകൾ നമ്മിലേക്ക് കാന്തംപോലെ ആകർഷിക്കപ്പെടുന്നു.

ജീവിതത്തിലെ തെറ്റുകൾ തിരിച്ചറിയുക

മാറ്റം വരുത്തുന്നത് പ്രപഞ്ചത്തിന്റെ ജോലി അല്ല. മാറ്റം വരുത്തേണ്ടത് നമ്മളാണ്.

അതിനാൽ ഒരു ദിവസം നിങ്ങൾ മാത്രം ഇരുന്ന് ഇങ്ങനെ ചോദ്യങ്ങൾ നിങ്ങളോട് ചോദിക്കൂ:

  1. എന്റെ ജീവിതത്തിലെ എന്താണ് തെറ്റായി പോകുന്നത്?
  2. എവിടെ ഞാൻ നെഗറ്റീവ് ആണ്?
  3. എന്നിൽ എന്ത് മാറ്റണം?
  4. എങ്ങനെ ഞാൻ എന്റെ ഭാവി മെച്ചപ്പെടുത്താം?
  5. എനിക്കുള്ളിൽ എന്താണ് മാറ്റം വരുത്താനുള്ള ധൈര്യം കുറവ്?

ഇവയ്ക്ക് സത്യസന്ധമായ ഉത്തരങ്ങൾ കണ്ടെത്തുമ്പോൾ ജീവിതം തന്നെ ഒരു പുതിയ വഴിയിലേക്ക് മാറിത്തുടങ്ങും.

പ്രപഞ്ചം ഉത്തരങ്ങൾ തരുന്ന സമയം

നിങ്ങൾ ഉള്ളിൽ മാറ്റം വരുത്തുമ്പോൾ പ്രപഞ്ചം നിങ്ങളെ സ്വയം നയിക്കാൻ തുടങ്ങും.

അത് ചിലപ്പോൾ ഒരു പുസ്തകമായിരിക്കും, ഒരു ആളായിരിക്കും, ഒരു അനുഭവമായിരിക്കും, ഒരു വേദനയായിരിക്കും, ഒരു അവസരമായിരിക്കും.

പ്രപഞ്ചം നിങ്ങളോട് സംസാരിക്കും — പക്ഷേ അത് കേൾക്കാൻ ഒരു ശുദ്ധ മനസ്സ് വേണം.

നിങ്ങളിൽ മാറ്റം വന്നാൽ ജീവിതം തന്നെ മാറും

നിങ്ങൾ ഉള്ളിൽ ശുദ്ധയായാൽ, ചിന്തകളിൽ പോസിറ്റീവ് ആയാൽ, നെഗറ്റീവിറ്റിയെ വിട്ടുകളഞ്ഞാൽ, ധൈര്യത്തോടെ മുന്നോട്ട് പോയാൽ, അപ്പോള്‍ നിങ്ങൾ അനുഭവിക്കും:

  • സൗഹൃദം
  • സന്തോഷം
  • സമാധാനം
  • ആത്മവിശ്വാസം
  • പുതിയ അവസരങ്ങൾ
  • ജീവിതത്തിലെ അപ്രതീക്ഷിത മാറ്റങ്ങൾ

ആ മാറ്റം രാത്രിയും പകലും എന്ന വ്യത്യാസത്തേക്ക് തുല്യമായി ഉണ്ടായിരിക്കും.

നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിൽ തന്നെ ജീവിതം മാറുന്നത് നിങ്ങൾ കാണും.

ഉപസംഹാരം

Law of Attraction ഒരു അത്ഭുതം അല്ല, ഒരു ശാസ്ത്രം അല്ല, പക്ഷേ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ഒരു ആത്മീയ ബന്ധമാണ്.

നിങ്ങൾ ഉള്ളിൽ മാറ്റം വരുത്തുമ്പോൾ ജീവിതം തന്നെ ഒരു പുതിയ രൂപം ധരിക്കും.

നല്ലതു ചിന്തിക്കുക. നല്ലത് ചെയ്യുക. പോസിറ്റീവ് ആയിരിക്കുക. പിന്നിട്ട് പ്രപഞ്ചം നിങ്ങളെ അനുഗ്രഹിക്കാൻ വരും.

നന്ദി.

Comments

Popular Posts